Kannur
ആഭരണം നിർമിക്കാൻ ഏൽപ്പിച്ച 20 പവനുമായി ബംഗാളി കണ്ണൂരിൽ നിന്ന് മുങ്ങി
21 Oct 20251 മിനിറ്റ് വായന

കണ്ണൂർ: സ്വർണാഭരണങ്ങൾ നിർമ്മിച്ചുനൽകാനായി കൈമാറിയ 160 ഗ്രാം സ്വർണ്ണവുമായി പശ്ചിമബംഗാൾ സ്വദേശി മുങ്ങി.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ബുർദ്ദ്വാൻ പൂർബ ബന്ധമാൻ വില്ലുസ്മാൻപൂർ പോലീസ് പരിധിയിൽ താമസക്കാരനായ ജാക്കിൽ അലി ഡഫേദാറാണ് പശ്ചിംബംഗാളിലെ സൗത്ത് 24 പർഗാന ജില്ലയിലെ ഗോപാൽഗഞ്ച് സ്വദേശിയായ ഗിയാസുദ്ദീൻ ഷേക്കിന്റെ(22)സ്വർണവുമായി മുങ്ങിയത്.
പള്ളിക്കുന്ന് ചാലാട് മുള്ളൻകണ്ടി പാലത്ത് പ്രവർത്തിക്കുന്ന ആർ.ജി.ഗോർഡ് വർക്സ് എന്ന സ്ഥാപനത്തിന്റെ മാനേജരായ ഷേക്കേിനോട് ആഭരണം നിർമ്മിച്ചു തരാമെന്ന് പറഞ്ഞാണ് ഒക്ടോബർ 19 ന് സ്വർണംകൈപ്പറ്റിയത്. കണ്ണൂർ ടൗൺപോലീസ് അന്വേഷണമാരംഭിച്ചു.





