കണ്ണൂരിലെ സ്ഥാപനങ്ങളുടെ സൂപ്പർവൈസറും ഭർത്താവും ചേർന്ന് 1.40 കോടി രൂപ

കണ്ണൂർ: സൗദി അറേബ്യയിലെ ഡോക്ടറുടെ ഉടമസ്ഥതയിലുള്ള കണ്ണൂരിലെ സ്ഥാപനങ്ങളുടെ സൂപ്പർവൈസറും ഭർത്താവും ചേർന്ന് 1.40 കോടി രൂപ തട്ടിയെടുത്തതായി പരാതി.
കണ്ണൂർ ശാന്തികോളനിയിലെ സാജിത മൻസിലിൽ ഡോ.മൻസൂർ അഹമ്മദ് ചപ്പൻ(61)ന്റെ പരാതിയിലാണ് സൂപ്പർവൈസറായ ചൊവ്വ സ്പിന്നിംഗ് മില്ലിന് സമീപത്തെ വിദ്യാനിലയം വീട്ടിൽ കെ.കെ.സുഗില, ഭർത്താവ് വിനോദ് എന്നിവരുടെ പേരിൽ കണ്ണൂർ ടൗൺപോലീസ് കേസെടുത്തത്.
ഡോക്ടറുടെ ഉടമസ്ഥതയിലുള്ള പള്ളിക്കുന്നിലെ ഷെറി ബുകസ് ആന്റ് സ്റ്റേഷനറി, ഷെറി ആയുർവേദിക്‌സ്, റെയിൽവെ മുത്തപ്പൻ കാവിന് സമീപത്തെ ഷെറി കോമൺ സർവീസ് സെന്റർ, ചാലാട്ടെ ഷെറി ഹെൽത്ത് കെയർ സെൻറർ, ഷെറി ട്രേഡേഴ്‌സ് എന്നീ സ്ഥാപനങ്ങളുടെ സൂപ്പർവൈസറായിരുന്നു സുഗില.
2024 ആഗസ്റ്റ് മുതൽ ഈ സ്ഥാപനങ്ങളിൽ നിന്നും പണമായും അക്കൗണ്ട് മുഖേനയും പണം കൈവശപ്പെടുത്തി വഞ്ചന നടത്തിയെന്നാണ് പരാതി.
ഇപ്പോൾ സൗദി അറേബ്യ അൽഖോബാറിൽ താമസക്കാരനാണ് ഡോ. മൻസൂർ അഹമ്മദ് ചപ്പൻ.





