കണ്ണൂർ:ഓട്ടോമൊബൈല്‍ ഷോപ്പ് ഗോഡൗണില്‍ തീപിടിത്തം; 30 ലക്ഷം നഷ്‌ടം

ഓട്ടോമൊബൈല്‍സ് ഷോപ്പ് ഗോഡൗണില്‍ തീപിടുത്തം. 30 ലക്ഷം രൂപയുടെ നാശനഷ്‌ടം. ആലക്കോട് ടൗണില്‍ സൂര്യ സില്‍ക്ക് വസ്‌ത്രാലയത്തിന് സമീപത്തെ കെ.വി.അന്ത്രുവിന്റെ ഉടമസ്‌ഥയിലുള്ള കെ.വി.ഓട്ടോമൊബൈല്‍ ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ ഉച്ചക്ക് 12.30നായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നതായിഫയര്‍ഫോഴ്‌സ് പറഞ്ഞു. ഗോഡൗണില്‍ സൂക്ഷിച്ച സ്‌പെയര്‍പാര്‍ട്ടുകളാണ് കത്തിനശിച്ചത്.
തളിപ്പറമ്ബ് അഗ്നിശമനനിലയത്തില്‍ നിന്നും അസി.സേ്‌റ്റഷന്‍ ഓഫീസര്‍ ഹരിനാരായണന്റെ നേതൃത്വത്തിലെത്തിയ സംഘവും പോലീസും വ്യാപാരികളും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ഷജില്‍കുമാര്‍ മിന്നാടന്‍, കെ.കെ.സുധീഷ്, കെ.ധനേഷ്‌്, സരിന്‍ സത്യന്‍, ഹോം ഗാര്‍ഡുമാരായ ധനഞ്‌ജയന്‍, അനൂപ് അടിയോടി എന്നിവരും അഗ്നിശമനസംഘത്തില്‍ ഉണ്ടായിരുന്നു.





