Kannur
HomeNews

പയ്യന്നൂരിൽ വയോധിക തീ കൊളുത്തി ആത്മഹത്യ ചെയ്ത‌ നിലയിൽ

21 Oct 20251 മിനിറ്റ് വായന
പയ്യന്നൂരിൽ വയോധിക തീ കൊളുത്തി ആത്മഹത്യ ചെയ്ത‌ നിലയിൽ


പയ്യന്നൂർ കൊവ്വലിൽ വയോധികയെ തീ കൊളുത്തി ആത്മഹത്യ ചെയ്ത‌ നിലയിൽ കണ്ടെത്തി. വേലിയാട്ട് തമ്പായി (85) ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീടിനുള്ളിൽ വച്ച് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീയാളുന്നത് കണ്ട മകൻ ഉടൻ തീ അണയ്ക്കുകയായിരുന്നു. തുടർന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപ്രതിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭർത്താവ്: പരേതനായ മാണിയാടൻ കണ്ണൻ. മക്കൾ: വി.കമലാക്ഷൻ, വി.ശൈലജ, പരേതനായ വി.സുരേഷ്.



 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക