Kannur
HomeNews

40 പവൻ കൈക്കലാക്കി പീഡനം ; എട്ടു പേർക്കെതിരെ കേസ്

10 Oct 20251 മിനിറ്റ് വായന
40 പവൻ കൈക്കലാക്കി പീഡനം ; എട്ടു പേർക്കെതിരെ കേസ്

 


എടക്കാട്: വിവാഹ ശേഷം യുവതിയെ സ്വർണ്ണം കുറവാണെന്ന് പറഞ്ഞ് ഭർത്താവും ബന്ധുക്കളും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ഭർത്താവ് 40 പവൻ കൈക്കലാക്കി തിരികെ നൽകാതെ വഞ്ചിക്കുകയും ചെയ്തുവെന്ന പരാതിയിൽ എട്ടു പേർക്കെതിരെ എടക്കാട് പോലീസ് കേസെടുത്തു. എടക്കാട് സ്വദേശിനിയായ 27 കാരിയുടെ പരാതിയിലാണ് ഭർത്താവ് ചാലക്കരയിലെ മുഹമ്മദ് സമീർ,ബന്ധുക്കളായ കുഞ്ചു, അപ്സര ബാനു, സമീന , സലീന ലത്തീഫ്, സൈറ ബാനു, ഷമീറ, സഫീറ എന്നിവർക്കെതിരെ കേസെടുത്തത്. 

2014 ജൂൺ 9ന് ആയിരുന്നു വിവാഹം തുടർന്ന് ഭർതൃവീട്ടിൽ താമസിച്ചുവരവെ യുവതിയെ ബന്ധുക്കളായ പ്രതികൾ ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയും ഭർത്താവ് യുവതിയുടെ 35 പവൻ്റെ ആഭരണങ്ങൾ കൈക്കലാക്കുകയും മഹറായി ലഭിച്ച അഞ്ചര പവനും സമ്മതമില്ലാതെ കൈവശപ്പെടുത്തി തിരികെ നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. 




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക