Kannur
HomeNews

തളിപ്പറമ്പ്: ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

30 Oct 20251 മിനിറ്റ് വായന
തളിപ്പറമ്പ്: ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

 



തളിപ്പറമ്പ്: ജോലിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മൊറാഴ ഈലിപ്പുറത്തെ പനയന്‍ വീട്ടില്‍ എം.അനില്‍കുമാര്‍(48)ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം.

വെള്ളിക്കീലിലെ ഒരു വീട്ടില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ അനില്‍കുമാറിനെ ഉടന്‍ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുങ്കിലും മരണപ്പെട്ടു.നിര്‍മ്മാണ തൊഴിലാളിയാണ്.

പി.ഗോപാലന്‍-എം.നാരായണി ദമ്പതികളുടെ മകനാണ്.ഭാര്യ:പാപ്പിനിശ്ശേരിയിലെ വിജില.വിദ്യാര്‍ത്ഥികളായ സപ്തമി, തന്‍വിയഎന്നിവരാണ് മക്കള്‍:സഹോദരങ്ങള്‍: ശ്രീമതി, ഉഷ, ശ്രീലത.

സഹോദരി ഭര്‍ത്താക്കന്‍മാര്‍: പി.ബാലകൃഷ്ണന്‍(റിട്ട.സുബേദാര്‍), കെ.പത്മനാഭന്‍, എ.ശിവദാസന്‍.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വൈകുന്നേരം 4 മണിക്ക് മോറാഴ അംബേദ്കര്‍ സാംസ്‌കാരിക നിലയത്തില്‍ പൊതുദര്‍ശനം.ശേഷം മുതുവാനി സമുദായ ശ്മശാനത്തില്‍ ശവസംസ്‌കാരം നടക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക