Kannur
കണ്ണൂർ വളപട്ടണത്ത് ട്രാഫിക് നിയന്ത്രിച്ച എസ്.ഐയെ കാറിടിപ്പിച്ചു. മാട്ടൂല്‍, മാടായി സ്വദേശികള്‍ക്കെതിരെ കേസ്
8 Oct 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വളപട്ടണം : ഇന്നലെ വൈകിട്ട് 7 മണിയോടെ കൂടിയാണ് സംഭവം. പാപ്പിനിശ്ശേരി ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് അപകടകരമായി വാഹനങ്ങളെ ഓവർടേക്ക് ചെയ്ത് കയറിവന്ന KL 13 AU 1548 നമ്പർ കാർ കൈകാണിച്ചു നിർത്താൻ ആവശ്യപ്പെട്ട പോലീസ് , തുടർന്ന് വളപട്ടണം മഖാമിൻറെ അടുത്ത് റോഡരികിൽ പാർക്ക് പറഞ്ഞിരുന്നു ഈ സമയം ആണ് വാഹനത്തിൽ നിന്നും ഇറങ്ങാതെ റിവേഴ്സ് എടുത്തതിനു ശേഷം മുന്നോട്ട് വെട്ടിച്ചെടുത്ത് പോലീസിന് നേരെ വണ്ടി ഓടിച്ച് കയറ്റിയത് വാഹനത്തിൻ്റെ മുൻഭാഗം ബോണറ്റിന്റെ മുകളിലേക്ക് വീണ പോലീസിന് പരിക്ക് പറ്റി.
മാട്ടൂൽ കാവിലപ്പറമ്പ് സ്വദേശി നിയാസ് പി പി മാടായി സ്വദേശി ഫായിസ് അബ്ദുൽ ഗഫൂർ എന്നിവർക്കെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്. വണ്ടിയോടിച്ച ആൾക്കെതിരെ ലൈസൻസ് ഇല്ലാത്തതിനും കേസെടുത്തിട്ടുണ്ട്.





