Kannur
കണ്ണൂർ : 2 ഗ്രാം ഹൈബ്രിഡ് അടക്കം 10 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍
9 Oct 20251 മിനിറ്റ് വായന

പയ്യന്നൂര്‍ റെയ്ഞ്ച് എക്സൈസ് പാര്‍ട്ടി കരിവെള്ളൂര്‍ ഓണക്കുന്ന് ഭാഗത്ത് നടത്തിയ പട്രോളിംഗിനിടെ ചേടിക്കുന്ന് ഷാഫി തട്ടുകടക്ക് സമീപത്ത് വെച്ച് 2 ഗ്രാം ഹൈബ്രിഡ് അടക്കം 10 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് പാര്‍ട്ടി അറസ്റ്റ് ചെയ്തു. കരിവെള്ളൂര്‍ ചേടിക്കുന്ന് സ്വദേശി പുഞ്ചക്കരവില്ലയില് ഇര്‍ഫാദ്.ടി.വി.പി ( വയസ്സ്: 22) യെയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ ദിനേശന് കെ യും സംഘവും പിടികൂടിയത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
രാത്രികാലങ്ങളില്‍ മേല്‍ ഇടങ്ങളില്‍ യുവാക്കള്‍ തമ്പടിക്കുന്നതായ പരാതി എക്സൈസിന് ലഭിച്ചിരുന്നു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ വിനോദ്. വി.കെ, ഗ്രേഡ് അസി: ഇന്‍സ്പെക്ടര്‍ കമലാക്ഷന്‍.ടി.വി, കണ്ണൂര്‍ കആ ഗ്രേഡ് അസി: ഇന്‍സ്പെക്ടര്‍ മനോജ്. വി , ഗ്രേഡ്പ്രിവന്റീവ് ഓഫീസര്‍ സുരേഷ് ബാബു. എം.പി , വനിതാ സിഇഒ ജസ്ന പി ക്ലമന്റ് എന്നിവരുംഉണ്ടായിരുന്നു.





