Kannur
HomeNews

കണ്ണൂർ നഗരത്തിൽ വക്കീൽ ഓഫീസിലെ കവർച്ച: വളപട്ടണം സ്വദേശിയായ യുവാവ് അറസ്റ്റിൽ

19 Oct 20251 മിനിറ്റ് വായന
കണ്ണൂർ നഗരത്തിൽ വക്കീൽ ഓഫീസിലെ കവർച്ച: വളപട്ടണം സ്വദേശിയായ യുവാവ് അറസ്റ്റിൽ


കണ്ണൂർ:കണ്ണൂർ യോഗശാല റോഡിലെ വക്കീൽ ഓഫീസിൽ കവർച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ വളപട്ടണം സ്വദേശി പി.ജിതേഷാണ് അറസ്റ്റിലായത്.യോഗശാല റോഡരികിലെ സഫിയ കോംപ്ളക്സിലെ അഡ്വ.കേശവന്റെ ഓഫീസിലാണ് ഇയാൾ കവർച്ച നടത്തിയത്.


കഴിഞ്ഞ വെള്ളിയാഴ്ച്ച പുലർച്ചെ ഷട്ടറിന്റെ പൂട്ട് തകർത്ത് വക്കീൽ ഓഫിസിൽ നിന്നും ചില രേഖകൾ കടത്തിയതായാണ് പരാതി.കണ്ണൂർ ടൗൺ എസ്ഐ അനുരൂപിന്റെറെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ജിതേഷാണ് മോഷണം നടത്തിയതെന്ന് വ്യക്തമായത്.




ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക