Kannur
HomeNews

പാപ്പിനിശ്ശേരി സ്വദേശി ബൈക്കപകടത്തിൽ മരണപ്പെട്ടു

19 Oct 20251 മിനിറ്റ് വായന
പാപ്പിനിശ്ശേരി സ്വദേശി ബൈക്കപകടത്തിൽ മരണപ്പെട്ടു


ബൈക്കപടത്തിൽ പരിക്കേറ്റ പുത്തലത്ത് മോഹനൻ സ്‌മാരക വായനശാലക്ക് സമീപത്തെ കീരി സുമേഷ് ( 47) മരിച്ചു.വെള്ളിയാഴ്‌ച വൈകിട്ട് കെ എസ് ടി പി റോഡിൽ വെങ്ങിലാട്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സുമേഷിനെ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ പ്രഥമ ശുശ്രൂഷക്ക് ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.ശനിയാഴ്ച്ച മരിച്ചു.സംസ്കാരം ഞായറാഴ്‌ച രാവിലെ ഒമ്പതിന് കരിക്കൻകുളം സമുദായ ശ്‌മശാനത്തിൽ.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക