Kannur
രക്തദാന രംഗത്ത് മലയോര മേഖലയുടെ അഭിമാനമായിരുന്ന അജീഷ് കരിങ്കയം അന്തരിച്ചു
16 Oct 20251 മിനിറ്റ് വായന

ആലക്കോട്:രക്തദാന രംഗത്ത് മലയോര മേഖലയുടെ അഭിമാനമായിരുന്ന അജീഷ് കരിങ്കയം അൽപം മുമ്പ് പരിയാരം മെഡിക്കൽ കോളേജിൽ അന്തരിച്ചു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കരുവഞ്ചാൽ രേഖ അഡ്വർടൈസിങ് ഉടമയാണ്.തടിക്കടവ് കട്ടയാൽ സ്വദേശിയാണ്.അറുപതോളം തവണ രക്തദാന പ്രവർത്തനങ്ങൾ നടത്തിയ ജീവകാരുണ്യ പ്രവർത്തകനാണ്.ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് മരണം.ബ്ലഡ് ഡോണേഴ്സ് ഫോറം പ്രവർത്തകനും, വായനശാല- ഗ്രന്ഥശാല പ്രവർത്തകനും കരിങ്കയം മേഖലയുടെ രാഷ്ട്രീയ സാമൂഹ്യ - കലാ സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യവുമായിരുന്നു.ഭാര്യ: റിട്ട. പ്രഥമാധ്യാപിക എം. കെ. ഉമാദേവി.സംസ്കാരം നാളെ 17/10/2025 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കരിങ്കയം പൊതുശ്മശാനത്തിൽ.





