Kannur
HomeNews

തളിപ്പറമ്പിൽ വീണ്ടും തീപിടുത്തം-വൈദ്യുതിബന്ധം വിച്ഛേദിച്ചത് വൻദുരന്തം ഒഴിവാക്കി

22 Oct 20251 മിനിറ്റ് വായന
തളിപ്പറമ്പിൽ വീണ്ടും  തീപിടുത്തം-വൈദ്യുതിബന്ധം വിച്ഛേദിച്ചത് വൻദുരന്തം ഒഴിവാക്കി


തളിപ്പറമ്പ്: തളിപ്പറമ്പിലെ കടയിൽ വീണ്ടും തീപിടുത്തം, പുക ഉയർന്നതോടെ കടയിലെ ജീവനക്കാരൻ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനാൽ വൻദുരന്തം ഒഴിവായി.വിവരമറിഞ്ഞ് എത്തിയ അഗ്നിരക്ഷാസേന ഫയർഎസ്റ്റിംഗ്യൂഷൻ പ്രയോഗിച്ചു.


ഇന്ന് രാവിലെ പത്തോടെയാണ് സബ് രജിസ്ട്രാർ ഓഫീസിന് സമീപത്തെ റൗഫിന്റെ ഉടമസ്ഥതയിലുള്ള സഫ ടെക്സ്റ്റൈയിൽസിൽ ഇൻവെർട്ടറിൽ നിന്ന് തീയും പുകയും ഉയർന്നത്.

വൈദ്യുതബന്ധം ഒഴിവാക്കിയശേഷം ഉടൻതന്നെ അഗ്നിശമനസേനയെ വിവരമറിയിച്ചു.സ്റ്റേഷൻ ഓഫീസർ എൻ.കുര്യാക്കോസിന്റെ നേതൃത്വത്തിൽ കുതിച്ചെത്തിയ സേന ഫയർ എക്സ്റ്റിംഗ്യൂഷർ ഉപയോഗിച്ച് പെട്ടെന്ന് തന്നെ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.

ഒക്ടോബർ ഒൻപതിലെ തീപിടുത്തത്തിന് ശേഷം എല്ലാ കടകളിലും ഫയർ എക്സ്റ്റിംഗ്യൂഷറുകൾ സ്ഥാപിക്കണമെന്ന് ഫയർഫോഴ്‌സ് ഓരോ കടകളിലും എത്തി ബോധവൽക്കരം പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കെയാണ് സംഭവം.

സേനാംഗങ്ങളായ അനുരൂപ്, ഷജിൽകുമാർ, അഭിനേഷ്, സരിൻ, ഹോംഗാർഡ് രവീന്ദ്രൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

കട താൽക്കാലികമായി അടച്ചിട്ട് അഗ്നിസുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ട് തുറന്നാൽമതിയെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക