Kannur
ടൂറിസ്റ്റ് ബസിനും ഭിത്തിക്കും ഇടയില്‍പ്പെട്ടു : കണ്ണൂർ സ്വദേശിക്ക് മൈസൂരില്‍ ദാരുണാന്ത്യം
27 Oct 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മൈസൂരിലുണ്ടായ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. കണ്ണൂർ മാലൂർ കുണ്ടേരിപ്പൊയില്‍ സ്വദേശി കൗസുവാണ് മരിച്ചത്.ടൂറിസ്റ്റ് ബസ് പിറകിലേക്ക് എടുത്തപ്പോള്‍ ഇടിക്കുകയായിരുന്നു. ബസിനും ഫുട്പാത്തിന് സമീപത്തെ ഭിത്തിക്കും ഇടയില്‍പ്പെട്ടാണ് അപകടം സംഭവിച്ചത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന ഒരു സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





