Kannur
പയ്യന്നൂർ കാനായി തോട്ടംകടവ് പാലത്തിന് സമീപം വീടിന് തീപിടിച്ചു
15 Oct 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പയ്യന്നൂർ :കാനായി തോട്ടംകടവ് പാലത്തിന് സമീപം വീടിന് തീപിടിച്ചു. കിടപ്പുമുറി പൂർണ്ണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം. കാനായി തോട്ടം കടവ് പാലത്തിന് സമീപം താമസിക്കുന്ന അഞ്ചില്ലത്ത് ഹാജറയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. ഇന്നു രാവിലെ 9 മണിയോടെയാണ് സംഭവം. കിടപ്പുമുറിയിലെ ഫർണിച്ചർ ,കിടക്ക വസ്ത്രങ്ങൾ ടൈൽസ് , മറ്റു വൈദ്യുതി ഉപകരണങ്ങൾ മുതലായവ കത്തിനശിച്ചു. എയർകൂളറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ചത്. ആളപായമില്ല.





