Kannur
HomeNews

കോളേജിലെ കലാപരിപാടികളില്‍ പങ്കെടുക്കാത്തതിന് വിദ്യാര്‍ത്ഥിയെ സംഘംചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്തു

3 Sept 20251 മിനിറ്റ് വായന
കോളേജിലെ കലാപരിപാടികളില്‍ പങ്കെടുക്കാത്തതിന് വിദ്യാര്‍ത്ഥിയെ സംഘംചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്തു

 


കണ്ണൂര്‍: കോളേജിലെ കലാപരിപാടികളില്‍ പങ്കെടുക്കാത്തതിന് വിദ്യാര്‍ത്ഥിയെ സംഘംചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍15 സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ പോലീസ് കേസെടുത്തു.

മുഴപ്പിലങ്ങാട് കെട്ടിനകം ഒമാന്‍ വീട്ടില്‍ സി.കെ.സല്‍മാന്‍ഫാരിസിനാണ്(20)മര്‍ദ്ദനമേറ്റത്.കഴിഞ്ഞമാസം 30 ന് വൈകുന്നേരം മൂന്നിന് കണ്ണൂര്‍ കോളേജ് ഓഫ് കോമേഴ്‌സിന് മുന്നിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.ബിലാല്‍, അഭിനന്ദ്, ഷഹദ്, ഷെസില്‍, ഷഹലാല്‍, സഹദ്, ജസീം, ഫഹീം, വിഷ്ണു, അഫ്‌സല്‍ എന്നിവരുടെയും കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെയുമാണ് കേസ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക