Kannur
HomeNews

കണ്ണൂരിൽ മധ്യവയസ്കയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി

16 Sept 20251 മിനിറ്റ് വായന
കണ്ണൂരിൽ മധ്യവയസ്കയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി

 


മധ്യവയസ്ക യെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒഴക്രോത്ത് കണ്ണൂർ സർവ്വകലാശാല ക്യാമ്പസിന് സമീപത്തെ ടി ഗിരിജയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ വീടിനു സമീപത്തെ കിണറ്റിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ഗിരിജയെ കാണാതായതിനെ തുടർന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടത്.


വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പിൽ നിന്നും അസിസ്റ്റന്റ് ഓഫീസർ കെ.ഹരിനാരായണൻ്റെ നേതൃത്വത്തിൽ ഫയർഫോഴ്സും കണ്ണപുരത്ത് നിന്നും പോലീസും സ്ഥലത്തെത്തിയാണ് മൃതദേഹം കിണറിൽ നിന്ന് പുറത്തെടുത്തത്.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക