Kannur
ഗൃഹനാഥൻ ഗതാഗത കുരുക്കിൽ കാറിൽ നിന്നിറങ്ങി വളപട്ടണം പുഴയിലേക്ക് ചാടി
4 Sept 20251 മിനിറ്റ് വായന
.jpg)
വളപട്ടണം: കുടുംബത്തോടൊപ്പം കാറിൽ പോകുകയായിരുന്ന ഗൃഹനാഥൻ ഗതാഗത കുരുക്കിൽ കാറിൽ നിന്നിറങ്ങി വളപട്ടണം പുഴയിലേക്ക് ചാടി. പാപ്പിനിശേരി കീച്ചേരി സ്വദേശി ഗോപി (63)യാണ് ചാടിയത് ഇന്ന് വൈകുന്നേരം 4.30 മണിയോടെയാണ് സംഭവം. ആശുപത്രിയിൽ നിന്നും കുടുംബത്തോടൊപ്പംകീച്ചേരിയിലെ വീട്ടിലേക്കുള്ള യാത്രാമധ്യേ വളപട്ടണം പാലത്തിനു മുകളിൽ എത്തിയപ്പോൾ ഗതാഗത കുരുക്കിൽപ്പെട്ട കാറിൽ നിന്നും ഇറങ്ങിയ ഗോപി പുഴയിലേക്ക് ചാടുകയായിരുന്നു. ബന്ധുക്കൾ ബഹളം വെച്ചതോടെ നാട്ടുകാർ വളപട്ടണം പോലീസിലും ഫയർഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ വളപട്ടണം ഇൻസ്പെക്ടർ പി. വിജേഷിൻ്റെ നേതൃത്വത്തിൽ പോലീസും കണ്ണൂരിൽ നിന്നുമെത്തിയ ഫയർഫോഴ്സും കോസ്റ്റൽ പോലീസും സംയുക്തമായി വളപട്ടണം പുഴയിൽ തിരച്ചിൽ നടത്തിവരികയാണ്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





