Kannur
കണ്ണൂരില്‍ തെരുവുനായ ആക്രമണം; വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് കടിയേറ്റു
25 Sept 20251 മിനിറ്റ് വായന

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും തെരുവുനായ ആക്രമണം. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് കടിയേറ്റു. പൂമംഗത്തും മഴൂരിലുമാണ് തെരുവുനായ ആക്രമണം നടത്തിയത്. ഇന്ന് രാവിലെയോടെയാണ് സംഭവം . സ്കൂളിലേക്കു പോകുകയായിരുന്ന വിദ്യാര്‍ഥികളെ തെരുവുനായ ആക്രമിക്കുകയായിരുന്നു. കുട്ടിയെ സ്കൂളിലേക്ക് ബസ് കയറ്റിവിട്ടു വരുന്ന സ്ത്രീക്കും കടിയേറ്റു. നാലു പേരെയും തളിപ്പറമ്പ് ആശുപത്രിയിലേക്കു കൊണ്ടു പോകുകയും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റുകയും ചെയ്തു. നിലിവില്‍ ഇവരെ കടിച്ച നായ ചത്തെന്നാണ് റിപോര്‍ട്ടുകള്‍."
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





