Kannur
HomeNews

അടുത്ത മൂന്ന് മണിക്കൂറിൽ പ്രത്യേക ജാഗ്രത; കോഴിക്കോടും കണ്ണൂരും ഉൾപ്പടെ അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യത

14 Sept 20251 മിനിറ്റ് വായന
അടുത്ത മൂന്ന് മണിക്കൂറിൽ പ്രത്യേക ജാഗ്രത; കോഴിക്കോടും കണ്ണൂരും ഉൾപ്പടെ അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യത

 


തിരുവനന്തപുരം : സംസ്ഥാനത്ത് മഴ നേരിയ തോതിൽ തുടരും. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.


14/09/2025 മുതൽ 18/09/2025 വരെ: തെക്കു പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

പുറപ്പെടുവിച്ച സമയവും തീയതിയും 04.00 PM; 14/09/2025

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക