Kannur
HomeNews

തളിപ്പറമ്പില്‍ ചീട്ടുകളിക്കാര്‍ പോലീസ് പിടിയില്‍

28 Sept 20251 മിനിറ്റ് വായന
തളിപ്പറമ്പില്‍ ചീട്ടുകളിക്കാര്‍ പോലീസ് പിടിയില്‍

 

തളിപ്പറമ്പ്: പണംവെച്ച് പുള്ളിമുറി ചീട്ടുകളിയിലേര്‍പ്പെട്ട മൂന്ന് ഒഡീഷ സ്വദേശികള്‍ പോലീസ് പിടിയില്‍.ഷംസ് ലോഡ്ജിലെ താമസക്കാരായ  ലങ്കേശ്വര്‍പ്രധാന്‍(25), രാജേഷ് നായ്ക്ക്(29), അദാര്‍ പാരിഷ(28) എന്നിവരെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ പി.ബാബുമോന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

ഷംസ് ലോഡ്ജിന് സമീപം നിര്‍മ്മാണം നടന്നുവരുന്ന കെട്ടിടത്തിന്റെ സൈഡില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ 1.15 നാണ് ഇവരെ പിടികൂടിയത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്.8600 രൂപയും കളിക്കാരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു.

സീനിയര്‍ സിപി.ഒമാരായ പി.വി.വിജേഷ്, പ്രജീഷ് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക