Kannur
ദേശീയപാതയുടെ ബൈപാസ് റോഡിൽ പെരുമ്പ പാലത്തിനു സമീപം കരയിടിച്ചിൽ രൂക്ഷം
13 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പയ്യന്നൂർ: പെരുമ്പപ്പുഴയിൽ ചിറ്റാരിക്കൊവ്വൽ ഭാഗത്ത് കരയിടിച്ചിൽ രൂക്ഷം. ദേശീയപാതയുടെ ബൈപാസ് റോഡിൽ പെരുമ്പ പുതിയ പാലം നിർമിച്ചതിനു സമീപമാണ് കരയിടിയുന്നത്. നേരത്തേ 4 തെങ്ങുകൾ കടപുഴകി വീണു. ഇപ്പോൾ 3 തെങ്ങുകൾ കുടി കടപുഴകി വീഴാറായ നിലയിൽ നിൽക്കുന്നു. നഗരസഭാ പരിധിയിലാണ് കരയിടിയുന്നത്. പാലം നിർമാണത്തിന് കെട്ടിയ ബണ്ട് മഴ ശക്തമായ സമയത്ത് തുറന്ന് വിട്ടപ്പോൾ കുത്തൊഴുക്കിലാണ് ആദ്യം കരയിടിഞ്ഞത്.
10 മീറ്ററിലധികം കരയിടിഞ്ഞു. ഇപ്പോൾ വീണ്ടും കരയിടിയാൻ തുടങ്ങി. പാലത്തിനടിയിലൂടെ ശക്തമായി ഒഴുകി വരുന്ന വെള്ളം നേരെ ചെന്ന് പതിക്കുന്ന കരഭാഗമാണ് ഇടിയുന്നത്. ഈ ഭാഗത്ത് ഭിത്തി പണിതില്ലെങ്കിൽ വരും വർഷങ്ങളിൽ കരയിടിച്ചിൽ രൂക്ഷമാകുമെന്ന് നാട്ടുകാർ പറയുന്നു





