Kannur
HomeNews

ബില്ലടയ്ക്കാൻ പണമില്ല; പരിയാരം മെഡിക്കൽ കോളജ് ആശുപത്രി വിടാനാകാതെ യുവാവ്

9 Sept 20251 മിനിറ്റ് വായന
ബില്ലടയ്ക്കാൻ പണമില്ല; പരിയാരം മെഡിക്കൽ കോളജ് ആശുപത്രി വിടാനാകാതെ യുവാവ്

 


പരിയാരം ∙ ഡിസ്ചാർജ് ചെയ്ത് 6 ദിവസം കഴിഞ്ഞിട്ടും ബില്ലടയ്ക്കാൻ പണമില്ലാത്തതിനാൽ സർക്കാർ മെഡിക്കൽ കോളജിലെ വാർഡിൽ തുടർന്ന് യുവാവ്. കാസർകോട് വിദ്യാനഗർ ചാല റോഡിലെ ഓട്ടോഡ്രൈവർ മുഹമ്മദ് റഫീഖാണ് (40) ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വാർഡിൽ തുടരുന്നത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്ക് (ബിപിഎൽ) സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിൽ സൗജന്യ പരിശോധനയും ചികിത്സയും നൽകണമെന്ന് ആരോഗ്യവകുപ്പിന്റെ ഉത്തരവുണ്ടെങ്കിലും പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇത് നടപ്പാകുന്നില്ല.ഇവിടെ ബിപിഎലിലെ മഞ്ഞക്കാർഡുള്ളവർക്ക് മാത്രമാണ് സൗജന്യം ലഭിക്കുന്നത്. മൂന്നുമാസത്തിനിടെ റഫീഖിന് രണ്ടുതവണ സർജറി നടത്തി. 2,52,000 രൂപയാണ് ബില്ലായത്.

കാരുണ്യ പദ്ധതിയിൽ ലഭിക്കുന്ന 2 ലക്ഷം കഴിഞ്ഞ് ബാക്കിയുള്ള 52,000 രൂപ അടയ്ക്കണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.ഭാര്യയും 3 പെൺമക്കളടക്കം 4 മക്കളുമായി വാടകവീട്ടിൽ കഴിയുന്ന റഫീഖിന് ഇത്രയും തുക ഉണ്ടാക്കുന്നതിനെക്കുറിച്ചുആലോചിക്കാൻപോലും കഴിയുന്നില്ല. 






ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക