Kannur
HomeNews

'നിന്നെ ആസിഡും പെട്രോളും ഒഴിച്ച് കത്തിക്കും'; നവവധുവിന് ഭീഷണി, കണ്ണൂരിൽ ഭർത്താവിനെതിരെ കേസ്

17 Sept 20251 മിനിറ്റ് വായന
'നിന്നെ ആസിഡും പെട്രോളും ഒഴിച്ച് കത്തിക്കും'; നവവധുവിന് ഭീഷണി, കണ്ണൂരിൽ ഭർത്താവിനെതിരെ കേസ്


തളിപ്പറമ്പ്(കണ്ണൂർ):മൂന്ന് മാസം മുമ്പ് വിവാഹം ചെയ്‌ത യുവതിയെ പെട്രോളും ആസിഡും ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണി. ശാരീരിക-മാനസിക പീഡനം നടത്തിയ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു. കുറുമാത്തൂർ ചാണ്ടിക്കരിയിലെ ഗോവിന്ദൻ്റെ മകൻ ധനേഷിന്റെ(38)പേരിലാണ് കേസ്. ചാണ്ടിക്കരിയിലെ കല്ലക്കുടിയൻ വീട്ടിൽ കെ.രഞ്ജിനിയുടെ(39) പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

ഈ വർഷം ജൂൺ 25 നാണ് ഇരുവരും സ്പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം വിവാഹിതരായത്. ചാണ്ടിക്കരിയിലെ ഭർത്താവിന്റെ തറവാട്ട് വീട്ടിൽ താമസിച്ചുവരവെ രഞ്ജിനിയുടെ കൂടെ ജോലി ചെയ്യുന്ന പുരുഷൻമാരുടെ പേര് ചേർത്ത് അപവാദപ്രചാരണം നടത്തുകയും ആസിഡും പെട്രോളും ഒളിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ശാരീരിക-മാനസിക പീഡനം നടത്തുകയും ചെയ്തുവെന്നാണ് പരാതി.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക