Kannur
വാഹനാപകടത്തിൽ പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു
1 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പയ്യന്നൂർ:സ്കൂട്ടറിടിച്ച് ഗുരുതരമായിപരിക്കേറ്റ്കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോറോം പരവന്തട്ടയിലെപൊക്കിരെ കമലാക്ഷൻ ( 56 ) മരണപ്പെട്ടു.
ശനിയാഴ്ച രാത്രി 8 മണിയോടെ വീടിനു സമീപം റോഡ് മുറിച്ചു കടക്കവെ സ്കൂട്ടറി ടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റകമലാക്ഷനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നു. ചികിത്സക്കിടെ ഞായറാഴ്ച പകൽ മരണപ്പെടുകയായിരുന്നു. പരവന്തട്ടയിലെയശോദയുടെയും പരേതനായ തുരുത്തിപ്പള്ളി രാഘവൻ്റെയും മകനാണ്. ഭാര്യ : ദിവ്യ . മക്കൾ:ഹരിപ്രസാദ്, ഹർഷ .സഹോദരി : പത്മാക്ഷി





