Kannur
മരുന്ന് മാറി നൽകി തളിപ്പറമ്പ് സ്വദേശിയുടെ പരാതിയിൽ പോലീസ് കേസ്.
20 Sept 20251 മിനിറ്റ് വായന

കണ്ണൂർ: ഡോക്ടർ നിർദ്ദേശിച്ച മരുന്നിന് പകരം മറ്റൊരു മരുന്ന് ഉപേക്ഷാപൂർവ്വം മാറി നൽകിയതിന് മെഡിക്കൽ ഷോപ്പ് ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ ആശ്രയ മെഡിക്കൽസിലെ ജീവനക്കാരൻ പ്രസൂണിന്റെ പേരിലാണ് കണ്ണൂർ ടൗൺപോലീസ് കേസെടുത്തത്.
തളിപ്പറന് കുപ്പം വൈര്യാംകോട്ടത്തെ പുതിയപുരയിൽ വീട്ടിൽ ബാബുരാജിന്റെ ഭാര്യ കെ.പി.ഷൈമയുടെ പരാതിയിലാണ് കേസ്.
ആഗസ്റ്റ് മാസം 6 ന് ഷൈമ ആശ്രയ മെഡിക്കൽസിൽ നിന്നും വാങ്ങിയ മരുന്ന് ഡോക്‌ടർ എഴുതിയതിന് പകരം വേറൊരു മരുന്നായിരുന്നു.
ഇത് കഴിച്ച ഷൈമ അസുഖം ബാധിച്ച് ചികിൽസയിലാകേണ്ടി വന്നു എന്നാണ് പരാതി.





