Kannur
HomeNews

മെഡിക്കല്‍ കോളേജിന് സമീപത്തുനിന്നും എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

1 Sept 20251 മിനിറ്റ് വായന
മെഡിക്കല്‍ കോളേജിന് സമീപത്തുനിന്നും എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

 


പരിയാരം: എം.ഡി.എം.എയുമായി യുവാവിന മൈഡിക്കല്‍ കോളേജ് പരിസരത്തുവെച്ച് എക്‌സൈസ് പിടികൂടി.

കടന്നപ്പള്ളി കക്കരക്കാവ് റോഡില്‍ സമീഹ് വീട്ടില്‍ മുഹമ്മദ് സാലുവിന്റെ മകന്‍ അബ്ദുള്‍ സമീഹ് സാലു (25)നെയാണ് രാസലഹരിയായ 2.812 ഗ്രാം എം.ഡി.എം.എ സഹിതം അറസ്റ്റ് ചെയ്തത്.പാപ്പിനിശേരി എക്‌സൈസ് ഇന്‍പെക്ക്ടര്‍ ഇ.വൈ.ജസീറലിയും സംഘവുമാണ് എക്‌സൈസ് കമ്മിഷര്‍ സ്‌ക്വാഡ് അംഗം നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരത്ത് വെച്ച് ഇയാളെ പിടികൂടിയത്.

പരിയാരം, പയ്യന്നൂര്‍, പഴയങ്ങാടി, മാതമംഗലം എന്നി സ്ഥലങ്ങളില്‍ യുവതി യുവാക്കള്‍ക്ക് ലഹരിമരുന്ന് വില്‍പ്പന നടത്തുന്നവരില്‍ പ്രധാനിയാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു.ഇതര സംസ്ഥനങ്ങളില്‍ നിന്നും മയക്കുമരുന്ന് കൊണ്ടുവന്ന് മെഡിക്കല്‍ കോളേജ് പരിസരപ്രദേശങ്ങളില്‍ ആണ് കുടുതല്‍ ആയും വില്‍പ്പന നടത്തുന്നത്.

ചില അപ്പര്‍ട്ട് മെന്റുകള്‍ കേന്ദ്രികരിച്ച് ലഹരി ഉപയോഗവും വിതരണവും ഉണ്ടെന്നും ചില വിദ്യാര്‍ത്ഥികള്‍ ലഹരിക്ക് അടിമകളാണെന്നും ഇവരെ ഉപയോഗിച്ച് വില്‍പന നടത്താറുണ്ടെന്നും എക്‌സൈസിന് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.

അസി:എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് എം.പി.സര്‍വ്വജ്ഞന്‍, പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് സി.പങ്കജാഷന്‍, വി.പി.ശ്രീകുമാര്‍, പി.പി.രജിരാഗ് കെ.രമിത്ത്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ പി.ജിഷ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക