Kannur
HomeNews

സ്ത്രീധനപീഡനം-ഭർത്താവിനും ഉമ്മക്കും എതിരെ കേസ്.

4 Sept 20251 മിനിറ്റ് വായന
സ്ത്രീധനപീഡനം-ഭർത്താവിനും ഉമ്മക്കും എതിരെ കേസ്.

 


മട്ടന്നൂർ: കൂടുതൽ പണവും സ്വർണവും ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും യുവതിയെ പീഡിപ്പിച്ചതിന് ഭർത്താവിന്റെ്റെയും ഉമ്മയുടെയും പേരിൽ മട്ടന്നൂർ പോലീസ് കേസെടുത്തു.

ചാവശ്ശേരി കൂരൻമുക്ക് ബൈത്തുൽ ജന്നയിൽ എസ്.എച്ച്.വൈ.കെ തങ്ങളുടെ മകൾ സായിദത്തുൽ ലത്തീഫത്തുൽനിസ(33)ന്റെ പരാതിയിൽ ഉളിയിൽ സ്വദേശിയായ ഭർത്താവ് ഹബീബ മൻസിലിൽ എൻ.പി.ഷക്കീൽ(41) ഉമ്മ എൻ.പി.ആയിഷ(82)എന്നിവരുടെ പേരിലാണ് കേസ്.

2020 നവംബർ-22 ന് മതാചാരപ്രകാരം വിവാഹിതരായി ഒന്നിച്ച് താമസിച്ചുവരവെയായിരുന്നു പീഡനം.വിവാഹസമയത്ത് ലഭിച്ച സ്വർണവും പണവും തട്ടിയെടുത്തതായും പരാതിയുണ്ട്.

2022 ആഗസ്റ്റ്-22 ന് ഉച്ചക്ക് ഒരുമണിക്ക് നിസയുടെ വീട്ടിൽ വെച്ച് ഷക്കീൽ അടിച്ച് പരിക്കേൽപ്പിച്ചതായും പരാതിയുന്നുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക