Kannur
HomeNews

മൂന്നാം നിലയിൽനിന്ന് വീണ കണ്ണൂർ സ്വദേശി വിദ്യാർഥി ബെംഗളൂരുവിൽ മരിച്ചു

2 Sept 20251 മിനിറ്റ് വായന
മൂന്നാം നിലയിൽനിന്ന് വീണ കണ്ണൂർ സ്വദേശി വിദ്യാർഥി ബെംഗളൂരുവിൽ മരിച്ചു

 


മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു കാൽവഴുതി വീണ മലയാളി വിദ്യാർഥിനി മരിച്ചു. വൈറ്റ്ഫീൽഡ് സൗപർണിക സരയൂ അപ്പാർട്മെന്റിൽ താമസിക്കുന്ന കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ.രാജേഷിന്റെ മകൾ അൻവിതയാണു (18) ഞായറാഴ്ച രാത്രി മരിച്ചത്. ക്രൈസ്‌റ്റ് ഡീംഡ് ടു ബി സർവകലാശാലയിലെ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ്. സംസ്കാരം ഇന്ന് മൊകേരിയിലെ വീട്ടുവളപ്പിൽ. മാതാവ്: വിനി.സഹോദരൻ: അർജുൻ.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക