Kannur
പറമ്പിൽ അതിക്രമിച്ചുകയറി തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചുകടത്തിയതിന് ഒരാൾക്കെതിരെ കേസെടുത്തു
3 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ: പറമ്പിൽ അതിക്രമിച്ചുകയറി തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചുകടത്തിയതിന് ഒരാൾക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
മനാസ് എന്നയാളുടെ പേരിലാണ് കേസ്.ഇക്കഴിഞ്ഞ ജൂലായ്-28 ന് പുഴാതി സ്വാമിമഠത്തിന് സമീപമുള്ള പറമ്പിൽ നിന്നാണ് 70,000 രൂപ വിലവരുന്ന മരങ്ങൾ മോഷണംപോയത്.
കോഴിക്കോട് വെസ്റ്റ്ഹിൽ അത്താണിക്കൽ പാസ്പോർട്ട് ഓഫീസിന് സമീപത്തെ തേജസ് വീട്ടിൽ ജവഹറിൻ്റെ ഭാര്യ റോസ് ജവഹറിന്റെ പരാതിയിലാണ് കേസ്.





