Kannur
ചികിത്സാ പിഴവ് ആരോപണത്തിൽ ഗുരുതരാവസ്ഥയിലായിരുന്ന കണ്ണൂർ സ്വദേശിനി മരിച്ചു
11 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഇടുക്കി : തൊടുപുഴയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണത്തിൽ ഗുരുതര അവസ്ഥയിലായിരുന്ന യുവതി മരിച്ചു.
കണ്ണൂർ മട്ടന്നൂർ സ്വദേശിനി സുമീറ (32) ആണ് മരിച്ചത്. തൊടുപുഴ സ്‌മിത മെമ്മോറിയൽ ആശുപത്രിക്ക് എതിരെയാണ് പരാതി.
ഒരുകോടി രൂപയോളം ചെലവുള്ള ടിൽ തെറാപ്പി പരാജയപ്പെട്ടു എന്നാണ് ബന്ധുക്കളുടെ ആരോപണം.
അറുപത് ശതമാനം രോഗശമനം ഉറപ്പ് നൽകിയ ശേഷമാണ് ചികിത്സയ്ക്ക് വിധേയമായത്, എന്നാൽ ചികിത്സ പരാജയപ്പെട്ടെന്നും ആരോഗ്യനില കൂടുതൽ ഗുരുതരമായി എന്നുമാണ് ബന്ധുക്കളുടെ പരാതി.
കൂടാതെ രോഗിയെ ഡിസ്‌ചാർജ് ചെയ്യണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായും ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ഇന്ന് ഉച്ചയോടെ തെരൂർ പാലയോട്ടെ വീട്ടിലെത്തിക്കും.





