Kannur
മികച്ച വിമാനത്താവളത്തിനുള്ള അവാർഡ് കണ്ണൂരിന്
13 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
മട്ടന്നൂർ : എയർപോർട്ട് ക്വാളിറ്റി സർവേ പ്രകാരമുള്ള മികച്ച വിമാനത്താവളത്തിനുള്ള പുരസ്കാരം കണ്ണൂർ വിമാനത്താവള അധികൃതർ ഏറ്റുവാങ്ങി. എഷ്യ-പസഫിക് മേഖലയിലെ, പ്രതിവർഷം 20 ലക്ഷം യാത്രക്കാരിൽ താഴെ കൈകാര്യം ചെയ്യുന്ന വിമാനത്താവളങ്ങളുടെ വിഭാഗത്തിലാണ് കണ്ണൂർ വിമാനത്താവളം അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത്.
ചൈനയിലെ ഗ്വാങ്‌ഷുവിൽ നടന്ന എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ എക്സ്പീരിയൻസ് സമ്മിറ്റിലാണ് കിയാൽ എംഡി സി.ദിനേശ്കുമാർ, ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അശ്വിനികുമാർ എന്നിവർ ചേർന്നാണ് എയർപോർട്ട് സർവീസ് ക്വാളിറ്റി സർവേ പുരസ്കാരം ഏറ്റുവാങ്ങിയത്





