Kannur
HomeNews

ശ്രീകണ്ഠാപുരം: ആശുപത്രി അത്യാഹിത വിഭാഗത്തില്‍ തീപിടുത്തം-ഒരു ലക്ഷം രൂപയുടെ ഉപകരണം കത്തിനശിച്ചു

4 Sept 20251 മിനിറ്റ് വായന
ശ്രീകണ്ഠാപുരം: ആശുപത്രി അത്യാഹിത വിഭാഗത്തില്‍ തീപിടുത്തം-ഒരു ലക്ഷം രൂപയുടെ ഉപകരണം കത്തിനശിച്ചു

 


തളിപ്പറമ്പ്: ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ തീപിടുത്തം ഒരുലക്ഷം രൂപ വിലവരുന്ന ഉപതരണം കത്തിനശിച്ചു.ശ്രീകണ്ഠാപുരത്തെ ഐ.എം.സി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 12.10 നായിരുന്നു തീപിടിച്ചത്.

തളിപ്പറമ്പില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.ഹരിനാരായണന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് തീയണച്ചത്.വിവരം ലഭിച്ച ഉടന്‍ ഫയര്‍ എകസിഗ്യൂഷന്‍ ഉപയോഗിക്കാന്‍ അഗ്നിശമനസേന നിര്‍ദ്ദേശം നല്‍കിയതിനാല്‍ തീപിടുത്തം നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചു.ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന ഉപകരണം കത്തിനശിച്ചു.ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന.

ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫീസര്‍ കെ.വി.സഹദേവന്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ വൈശാഖ് പ്രകാശന്‍, പി.വിപിന്‍, സി.അഭിനേഷ്, ജി.കിരണ്‍, ഹോംഗാര്‍ഡുമാരായ വി.ജയന്‍, കെ.സജിത്ത് എന്നിവരുംഅഗ്നിശമനസംഘത്തിലുണ്ടായിരുന്നു

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക