Kannur
HomeNews

കണ്ണൂരിൽ അമ്മയെ ഉപദ്രവിച്ചത് ചോദ്യം ചെയ്തു; മകളെ വെട്ടാൻ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ

4 Sept 20251 മിനിറ്റ് വായന
കണ്ണൂരിൽ അമ്മയെ ഉപദ്രവിച്ചത് ചോദ്യം ചെയ്തു; മകളെ വെട്ടാൻ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ

 


കണ്ണൂർ: കണ്ണൂരിൽ മകളെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. കണ്ണൂർ പയ്യന്നൂരിലാണ് 22 കാരിയെ അച്ഛൻ വാളുകൊണ്ട് വെട്ടാൻ ശ്രമിച്ചത്. കരിവെള്ളൂർ സ്വദേശി കെ.വി. ശശിയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയെ ഉപദ്രവിച്ചത് മകൾ ചോദ്യം ചെയ്തതാണ് ശശിയെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. പരിക്കേറ്റ അമ്മയും മകളും ചികിത്സ തേടി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക