Kannur
HomeNews

കണ്ണൂരിലെ മൂന്നാംക്ലാസുകാരൻ്റെ ഉത്തരക്കടലാസിലെ മികച്ച സന്ദേശം, പങ്കുവെച്ച് വിദ്യാഭ്യാസമന്ത്രി

13 Sept 20251 മിനിറ്റ് വായന
കണ്ണൂരിലെ മൂന്നാംക്ലാസുകാരൻ്റെ ഉത്തരക്കടലാസിലെ മികച്ച സന്ദേശം, പങ്കുവെച്ച് വിദ്യാഭ്യാസമന്ത്രി

 


പരീക്ഷയുടെ ഉത്തരക്കടലാസിൽ മൂന്നാംക്ലാസുകാരൻ എഴുതിയ വലിയ ജീവിതപാഠം പങ്കുവെച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. പരീക്ഷയിലെ ചോദ്യത്തിന് വിദ്യാർഥി നൽകിയ ഒരേസമയം കൗതുകമുണർത്തുന്നതും ചിന്തോദ്ദീപകവുമായ ഉത്തരമാണ് മന്ത്രി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇഷ്ടപ്പെട്ട കളിയുടെ നിയമാവലി തയ്യാറാക്കാനുള്ള ചോദ്യത്തിന് അഹാൻ അനൂപ് നൽകിയ മറുപടിയാണ് ശ്രദ്ധേയമാവുന്നത്.

'ബലൂൺ ചവിട്ടിപ്പൊട്ടിക്കൽ' മത്സരത്തിന്റെ നിയമാവലി നൽകിയ ശേഷം സമാനമായി വിദ്യാർഥികൾക്ക് ഇഷ്‌ടപ്പെട്ട ഒരു കളിയുടെ നിയമാവലി തയ്യാറാക്കാനായിരുന്നു ചോദ്യം. 'സ്പൂണും നാരങ്ങയും' മത്സരത്തിൻ്റെ നിയമാവലിയാണ് അഹാൻ അനൂപ് തയ്യാറാക്കിയത്. തലശ്ശേരി ഒ. ചന്തുമേനോൻ സ്‌മാരക വലിയമാടാവിൽ ഗവ. യുപി സ്കൂളിലെ വിദ്യാർഥിയാണ് അഹാൻ അനൂപ് എന്നാണ് മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ അറിയിച്ചത്. മത്സരവുമായി ബന്ധപ്പെട്ട നാല് നിയമങ്ങൾക്ക് പിന്നാലെ അഞ്ചാമതായാണ് 'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്' എന്നുകൂടെ അഹാൻ ചേർത്തത്.

'ജയിച്ചവർ തോറ്റവരെ കളിയാക്കരുത്...'. ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സിൽ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങൾ. അഹാൻ അനൂപ്, തലശ്ശേരി ഒ ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യു പി സ്കൂൾ. നമ്മുടെ പൊതുവിദ്യാലയങ്ങൾ ഇങ്ങിനെയൊക്കെയാണ് മുന്നേറുന്നത്', എന്നായിരുന്നു മന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക