Kannur
കണ്ണൂർ വളപട്ടണം പാലത്തിൽ നിന്നും പുഴയിലെക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി
6 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ: വളപട്ടണം പാലത്തിലൂടെ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ കാറിൽ നിന്നിറങ്ങി പുഴയിലേക്ക് ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടത്തി. പാപ്പിനിശേരി കീച്ചേരി സ്വദേശി ഗോപിനാഥിൻ്റെ (63) മൃതദേഹം ആണ് കണ്ടെത്തിയത്. ശനിയാഴ്ച്ച ഉച്ചക്ക് വളപട്ടണം റെയിൽവേ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
സെപ്റംബർ 4ന് വൈകിയിട്ട് 3:45 നായിരുന്നു സംഭവം. കണ്ണൂരിൽ ഡോക്ടറെ കണ്ട് ഭാര്യക്കും മകൾക്കു മൊപ്പം കാറിൽ വീട്ടിലെക്ക് വരുന്ന വഴി ചർദ്ദിക്കണമെന്ന് പറഞ്ഞ് കാറിൽ നിന്നിറങ്ങി പുഴയിലെക്ക് ചാടുകയായിരുന്നു.





