Kannur
എളന്നൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി
8 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പറശ്ശിനിക്കടവ് :മട്ടന്നൂർ വെളിയമ്പ്ര എളന്നൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തി. കുറ്റ്യാടി സ്വദേശി ഇർഫാനയെ (18) ആണ് ശനിയാഴ്ച വൈകിട്ട് നാലോടെ പുഴയിൽ വീണ് കാണാതാവുന്നത്.
ഉടൻ തന്നെ ഫയർ ഫോഴ്സ് സിവിൽ ഡിഫൻസും ആപത് മിത്ര അംഗങ്ങളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. മൂന്ന് ദിവസമായി നടത്തിയ തിരച്ചിലിന് ഒടുവിൽ മൃതദേഹം പറശ്ശിനിക്കടവിൽ നിന്നും കണ്ടെത്തുകയായിരുന്നു.





