Kannur
HomeNews

തളിപ്പറമ്പിൽ യുവാവിനെ മർദ്ദിച്ച മൂന്നുപേർക്കെതിരെ കേസ്

2 Sept 20251 മിനിറ്റ് വായന
തളിപ്പറമ്പിൽ യുവാവിനെ മർദ്ദിച്ച മൂന്നുപേർക്കെതിരെ കേസ്


 തളിപ്പറമ്പ്: യുവാവിനെ മർദ്ദിച്ച് കൈയുടെ തള്ളവിരൽ ഒടിച്ചതിന് മൂന്നുപേർക്കെതിരെ കേസ്.കുറുമാത്തൂർ ചൊറുക്കള കുന്നുമ്മൽ റോഡിലെ ബൈത്തുൽ ഇസ്ഹാനിൽ കെ.സിയാദിന്റെ(42) പരാതിയിലാണ് കേസ്.

ചൊറുക്കളയിലെ ഷെരീഫ്, ഷഫീഖ്, കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവരുടെ പേരിലാണ് കേസ്. കഴിഞ്ഞ മാസം 29 ന് രാത്രി 8.45 നാണ് കേസിനാസ്‌പദമായ സംഭവം.

ഏഴാംമൈൽ ചെമ്പരത്തി ബാറിൽ വെച്ച് നാലുപേരും സംസാരിക്കുന്നതിനിടെ ഷെരീപ് ഭാര്യയുമായി പിരിഞ്ഞ് താമസിക്കുന്നത് സംബന്ധിച്ച് സിയാദുമായി വാക്തർക്കമുണ്ടാവുകയും ഷഫീഖ് സിയാദിനെ ബാറിന്റെ റൂപ്ടോപ്പിൽ കൊണ്ടുപോവുകയും മൂന്നുപേരും ചേർന്ന് മർദ്ദിക്കുകയും ചെയ്‌തുവെന്നാണ് പരാതി.


സിയാദിന്റെ ഇടതുകൈയുടെ തള്ളവിരൽ പിടിച്ചൊടിച്ച് എല്ലിന് ഗുരുതരമായ പരിക്കേൽപ്പിച്ചതിനാണ് കേസ്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക