Kannur
HomeNews

കണ്ണൂർ പയ്യന്നൂരിൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

24 Sept 20251 മിനിറ്റ് വായന
കണ്ണൂർ പയ്യന്നൂരിൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

 


കണ്ണൂര്‍:  കണ്ണൂർ പയ്യന്നൂരിൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കുഞ്ഞിമംഗലം കൊവ്വപ്പുറം സ്വദേശി കമറുന്നിസയുടെ രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പയ്യന്നൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക