Kannur
പരിയാരത്ത് നവജാതശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി
11 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പരിയാരം: അബോധാവസ്ഥയില്‍ കണ്ട നവജാതശിശു മരിച്ചു.പരിയാരം കപ്പണത്തട്ടില്‍ വാടകക്ക് താമസിക്കുന്ന ഒഡീഷ സ്വദേശി ഉമേഷ് ബന്ട്രാറേയുടെ പെണ്‍കുട്ടിയെയാണ് ഇന്നലെ രാത്രി ഏഴരയോടെ അബോധാവസ്ഥയില്‍ കണ്ടത്.
ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
മുലപ്പാല്‍ കൊടുത്ത് തൊട്ടിലില്‍ കിടത്തിയതായിരുന്നു. അനക്കമില്ലാതെ കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ വിശദവിവരങ്ങള്‍ അറിയാനാവുവെന്ന് പോലീസ് പറഞ്ഞു.





