Kannur
HomeNews

കണ്ണൂരിൽ പിക്കപ്പ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റ പെയിൻറിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

15 Sept 20251 മിനിറ്റ് വായന
കണ്ണൂരിൽ പിക്കപ്പ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റ പെയിൻറിങ് തൊഴിലാളിക്ക് ദാരുണാന്ത്യം


കണ്ണൂർ പയ്യന്നൂരിൽ പിക്കപ്പ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പെയിന്റ്റിങ് തൊഴിലാളി മരിച്ചു. തൃക്കരിപ്പൂർ സ്വദേശി ടി വി സുകേഷാണ് മരിച്ചത്. 38 വയസായിരുന്നു ഇദ്ദേഹത്തിന്. ഞായറാഴ്ച്ച രാത്രി 12 മണിയോടെയായിരുന്നുഅപകടം. പയ്യന്നൂരിൽ നിന്നും തൃക്കരിപ്പൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സുകേഷ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും എതിരെവന്ന പിക്കപ്പും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.


പയ്യന്നൂർ ബി കെ എം ജംഗ്ഷനിൽ മിന ബസാറിന് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സുകേഷിനെ പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക