Kannur
HomeNews

ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യം സുഹൃത്തുക്കൾക്ക് അയച്ചു നൽകി; കണ്ണൂർ സ്വദേശി പിടിയിൽ

16 Sept 20251 മിനിറ്റ് വായന
ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യം സുഹൃത്തുക്കൾക്ക് അയച്ചു നൽകി; കണ്ണൂർ സ്വദേശി പിടിയിൽ

 


കോഴിക്കോട്: യുവതിയെ പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ മറ്റുള്ളവർക്ക് അയച്ചുനൽകുകയും ചെയ്‌ത കേസിൽ കണ്ണൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു. കക്കയങ്ങാട് സുജന നിവാസിൽ സജീഷി(32)നെയാണ് കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്‌തത്‌. ഇടുക്കി സ്വദേശിനിയായ യുവതിയുമായി ഫേസ്ബുക്ക് വഴിയാണ് ഇയാൾ ബന്ധം സ്ഥാപിച്ചത്.


മലപ്പുറം പരപ്പനങ്ങാടിയിലെ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്ന യുവതിയെ ഇയാൾ 2021 ഏപ്രിലിൽ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയും പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ എത്തിച്ച് പീഡിപ്പിക്കുകയും ചെയ്തെന്നാണ് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്.യുവതിയുടെ നഗ്നദൃശ്യങ്ങൾ ഇയാൾ പകർത്തിയിരുന്നു. ഇത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി 2023ൽ വീണ്ടും പീഡിപ്പിച്ചു.

പെൺകുട്ടിക്ക് വന്ന വിവാഹാലോചന ഈ നഗ്നദൃശ്യങ്ങൾ കാണിച്ച് മുടക്കിയതായും സമൂഹമാധ്യമങ്ങളിലൂടെ അവ സുഹൃത്തുക്കൾക്ക് പ്രതി അയച്ചുനൽകിയെന്നും പരാതിയിൽ പറയുന്നുണ്ട്. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് സജീഷിനെ കസബ എഎസ്ഐ സജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിജിത്ത്, ദീപു, സിവിൽ പൊലീസ് ഓഫീസർ ദിവ്യ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക