Kannur
വിവാഹവാഗ്‌ദാനം നൽകി 4 വർഷം പീഡനം; 7 ലക്ഷം കൈക്കലാക്കി, യുവതിയുടെ പരാതിയിൽ ചെറുപുഴ സ്വദേശി അറസ്റ്റിൽ
19 Sept 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
കണ്ണൂർ:വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ യുവാവ് അറസ്‌റ്റിൽ. ചെറുപുഴ കാക്കേഞ്ചാലിലെ കെ.പി. റബീലിനെയാണ് (30) ചെറുപുഴ പൊലീസ് മൈസൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നൽകി 4 വർഷത്തോളം വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും പല തവണയായി 7 ലക്ഷത്തോളം രൂപ കൈക്കലാക്കുകയും ചെയ്തുവെന്നാണ് പരാതി.
വിവാഹബന്ധം വേർപെടുത്തി കഴിയുകയായിരുന്ന യുവതിയുമായി സൗഹൃദം സ്‌ഥാപിച്ച ശേഷം റിസോർട്ടുകളിലും മറ്റിടങ്ങളിലും എത്തിച്ച് യുവാവ് പീഡിപ്പിച്ചെന്നാണു പരാതി. അടുത്തിടെ മറ്റൊരു യുവതിയുമായി റബീലിൻ്റെ വിവാഹം നിശ്ചയിച്ചതോടെയാണു യുവതി പരാതിയുമായി രംഗത്തെത്തിയത്. ലഹരി കൈവശം വച്ചതിന് ബെംഗളൂരുവിലും ഇയാൾക്കെതിരെ കേസുണ്ട്. പ്രതിയെ പയ്യന്നൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





