Kannur
HomeNews

കണ്ണൂർ;കാണാതായ 17 കാരൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

23 Sept 20251 മിനിറ്റ് വായന
കണ്ണൂർ;കാണാതായ 17 കാരൻ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


നടുവിൽ: കാണാതായ 17 കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പാലക്കയംതട്ടിന് സമീപം കോട്ടയംതട്ടിലെ കല്ലാവീട്ടിൽ മിനിയുടെ മകൻ ടിബിൻ ടിനുവിനെ (17)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പിതാവ്: പരേതനായ ടിനു.

സഹോദരങ്ങൾ: മായ, ടിൻസ്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

കഴിഞ്ഞ സപ്‌തംബർ 15 മുതൽ ടിബിനെ കാണാനില്ലായിരുന്നു.

കുടിയാൻമല പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിടയിലാണ് ആളൊഴിഞ്ഞ വിജനമായ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക