Kannur
കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് സംഘർഷം; ഏറ്റുമുട്ടി പൊലീസും എസ്എഫ്ഐ പ്രവർത്തകരും
6 Aug 20251 മിനിറ്റ് വായന

കണ്ണൂർ:യൂണിവേഴ്സിറ്റിയിൽ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം. എസ്എഫ്ഐ- കെഎസ്യു, എംഎസ്എഫ് പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. കാസർകോട് ജില്ലയിലെ എംഎസ്എഫിന്റെ യുയുസിയെ എസ്എഫ്ഐ പ്രവർത്തകർ തട്ടികൊണ്ടുപോയി എന്നാണ് പ്രധാന ആരോപണം. വോട്ട് ചെയ്യാനെത്തിയ യുയുസിമാരെ തടയുകയാണെന്നും കെഎസ്‌യു ആരോപിച്ചു. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്. പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
എന്നാൽ യുയുസിയെ തട്ടിക്കൊണ്ടുപോയി എന്ന ആരോപണം എസ്എഫ്ഐ നിഷേധിച്ചു. പരാജയഭീതി ഇല്ലെന്നും വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും എസ്എഫ്ഐ പ്രവർത്തകർ വ്യക്തമാക്കി. സംഘർഷം രൂക്ഷമാകാതിരിക്കാൻ പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ വിഡിയോ ചിത്രീകരിക്കണമെന്ന് കോടതി ഉത്തരവുമുണ്ട്. ഇതിനിടെയാണ് സംഘർഷമുണ്ടായത്.





