Kannur
കണ്ണൂർ തളിപ്പറമ്പിൽ അമിതവേഗതയിൽ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ കേസ്
14 Aug 20251 മിനിറ്റ് വായന

അമിതവേഗതയിൽ അശ്രദ്ധമായും അജാഗ്രതയിലും ബസ് ഓടിച്ച ഡ്രൈവറുടെ പേരിൽ പോലീസ് കേസെടുത്തു. ചെമ്പന്തൊട്ടി-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന കെ.എൽ-13 യു 5868 അന്നാമേരി ബസ് ഡ്രൈവർ ചെമ്പന്തൊട്ടി കൊക്കായിയിലെ വിലങ്ങുപാറ വീട്ടിൽ മനു ജോസഫിന്റെ(43)പേരിലാണ് കേസ്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഇന്നലെ രാവിലെ 9.47 ന് കുറുമാത്തൂർ സ്ക്കൂളിന് സമീപം സംസ്ഥാനപാതയിൽ തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശൻ നടത്തിയ വാഹനപരിശോധനക്കിടെയാണ് മനുഷ്യജീവന് അപകടം വരുത്തുന്നവിധത്തിൽ അശ്രദ്ധയിലും അജാഗ്രതയിലും ബസ് ഓടിച്ചുവരുന്നത് ശ്രദ്ധയിൽപെട്ടത്.
സംസ്ഥാനപാതയിൽ നിരവധി ബസുകൾ അമിതവേഗതിൽ സർവീസ് നടത്തുന്നതായി പരാതി ഉയർന്നിട്ടുണ്ടെന്നും തുടർപരിശോധന ഉണ്ടാവുമെന്നും പോലീസ് പറഞ്ഞു.





