Kannur
ലൈംഗികാതിക്രമം-പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 50,000 പിഴയും ശിക്ഷ.
28 Jul 20251 മിനിറ്റ് വായന

തളിപ്പറമ്പ്: ഏഴുവയസുകാരിക്ക് മുന്നിൽ ലൈംഗികാവയവം പ്രദർശിപ്പിച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
വെള്ളാട് പാത്തൻപാറയിലെ കുന്നിപ്പള്ളിക്കാട്ടിൽ വീട്ടിൽ ജോബി വർഗീസിനെയാണ്(41)തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്.
2023 മാർച്ച് 14 ന് ചെറുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
സ്ക്കൂൾ വിട്ട് വരികയായിരുന്ന ഏഴാംക്ലാസ് വിദ്യാർത്ഥിനിക്ക് നേരെയാണ് വൈകുന്നേരം 4.45 ന് യുവാവ് അതിക്രമം നടത്തിയത്.
അന്നത്തെ ചെറുപുഴ എസ്.ഐ എം.പി.ഷാജിയാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.





