Kannur
പരിയാരത്തെ ഗവ. മെഡിക്കൽ കോളജ്: 75 ലക്ഷം പാഴായി; റോഡിലും തോട്ടിലും മലിനജലം
9 Aug 20251 മിനിറ്റ് വായന

പരിയാരം:കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ മലിന ശുദ്ധീകരണ പ്ലാന്റ്റ് 75 ലക്ഷം രൂപ ചെലവിട്ടു നവീകരിച്ചിട്ടും ദുർഗന്ധത്തിനു അറുതിയില്ല. മലിനജലം ദേശീയപാതയിലേക്കും തോട്ടിലേക്കും ഒഴുകുകയാണ്. മെഡിക്കൽ കോളജ് ആശുപ്രതിയിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ശുചിമുറിയിൽ നിന്നുൾപ്പെടെയുള്ള മലിനജനമാണു പൊതുയിടങ്ങളിലേക്ക് ഒഴുക്കുന്നത്.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
10 ലക്ഷം ലീറ്റർ ശേഷിയുള്ള സീവേജ് ട്രീറ്റ്മെന്റ്റ് പ്ലാന്റിന്റെ പ്രവർത്തനം പൂർണമായി നിലച്ചതിനാൽ 75 ലക്ഷം രൂപ ചെലവിട്ടു കഴിഞ്ഞ മാസം നവീകരിച്ചിരുന്നു. എന്നാൽ ആഴ്ചകൾ പിന്നിട്ടപ്പോഴേക്കും പ്ലാന്റിന്റെ പ്രവർത്തനം നിലച്ചു. ഇതോടെ പ്ലാന്റിന്റെ ടാങ്ക് കവിഞ്ഞാണ് ദുർഗന്ധം വമിക്കുന്ന ജലം റോഡിലേക്ക് ഒഴുകുന്നത്.
മലിനജലം സമീപത്തെ അലക്യം തോട്ടിലേക്ക് ഒഴുകുകയാണ്. തോട് ജനങ്ങൾ കുളിക്കാനും കൃഷിക്കും ഉപയോഗിക്കുന്നതാണ്. മലിനജലം കെട്ടിക്കിടക്കുന്നതും തോട്ടിൽ ഒഴുകിയെത്തുന്നതുംമൂലം പകർച്ചവ്യാധിയുടെ ഭീഷണിയിലാണെന്നു സമീപവാസികൾ പറയുന്നു. ദുർഗന്ധം കാരണം മൂക്ക് പൊത്താതെ ദേശീയപാതയിലൂടെ പോകാൻ സാധിക്കാത്ത അവസ്‌ഥയാണ്.





