Kannur
HomeNews

പരിയാരം; ആറുവയസുകാരന്റെ മരണം അമ്മക്കെതിരെ കൊലക്കുറ്റം

10 Aug 20251 മിനിറ്റ് വായന
പരിയാരം; ആറുവയസുകാരന്റെ മരണം അമ്മക്കെതിരെ കൊലക്കുറ്റം

 


പരിയാരം: കുട്ടി മരിച്ച സംഭവത്തിൽ അമ്മക്കെതിരെ പരിയാരം പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.ജൂലായ്-30 ന് ഉച്ചക്ക് 12 നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്.കണ്ണപുരം കീഴറ വള്ളുവൻകടവിലെ പടിഞ്ഞാറേപുരയിൽ പി.പി.ധനജ(30)പേരിലാണ് കേസ്.മകന്റെ ഭാര്യ എന്ന പരിഗണന കൊടുക്കാതെ ഭർത്താവിനോടൊത്ത് സുഖിച്ചു ജീവിക്കാൻ വിടില്ലെന്ന് ഭീഷണിപ്പെടുത്തി ഭർത്താവ് ശ്രീസ്ഥയിലെ എം.വി.ധനേഷിന്റെ അമ്മ ശ്യാമള നിരന്തര ശാരീരിക മാനസിക പീഡനങ്ങൾ നടത്തിയതിൽ മനംനൊന്താണ് ധനജ രണ്ട് മക്കളേയും കിണറിലെറിഞ്ഞ് സ്വയം കിണറിലേക്ക് ചാടിയത്.


ഇതിൽ ആറുവയസുകാരൻ ധ്യാൻകൃഷ്ണയാണ് ഇന്ന് പുലർച്ചെ മരിച്ചത്.അമ്മ ധനജയും ഇളയകുട്ടി ദേവികയും കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.ധനജയുടെ ആത്മഹത്യശ്രമത്തിന് കാരണക്കാരിയായ ഭർതൃമാതാവ് ശ്യാമളയുടെ പേരിൽ പോലീസ് നേരത്തെ കേസെടുത്തിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക