Kannur
കോടതി വിധി പ്രകാരം വീട്ടില്‍ താമസിക്കാനെത്തിയ ഭാര്യയെ ഭര്‍ത്താവ് മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു
8 Aug 20251 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പെരിങ്ങോം: കോടതി വിധി പ്രകാരം വീട്ടില്‍ താമസിക്കാനെത്തിയ ഭാര്യയെ ഭര്‍ത്താവ് മര്‍ദ്ദിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു.
പെരിങ്ങോം ഞെക്ലി പാക്കഞ്ഞിക്കാട്ടെ പഴനിലത്ത് വീട്ടില്‍ ഇന്ദിരയുടെ(63)പരാതിയിലാണ് കേസ്.
ഭര്‍ത്താവുമായി അകന്ന് പഴയങ്ങാടി ശാസ്ത്രയുടെ ഷെല്‍ട്ടര്‍ഹോമില്‍ കഴിഞ്ഞിരുന്ന ഇന്ദിര, കോടതി ഉത്തരവ് പ്രകാരം പെടേനയിലെഭര്ത്താവിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് ഭര്‍ത്താവ് സുകുമാരന്‍ അസഭ്യഭാഷയില്‍ ചീത്തവിളിക്കുകയും ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്.





