Kannur
HomeNews

ഭിന്നശേഷിക്കാർക്ക് സൈഡ് വീലോട് കൂടിയ സ്‌കൂട്ടർ: അപേക്ഷിക്കാം

14 Aug 20251 മിനിറ്റ് വായന
ഭിന്നശേഷിക്കാർക്ക് സൈഡ് വീലോട് കൂടിയ സ്‌കൂട്ടർ: അപേക്ഷിക്കാം

 


കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഭിന്നശേഷിക്കാർക്ക് സൈഡ് വീലോട് കൂടിയ സ്‌കൂട്ടറുകൾ വിതരണം ചെയ്യുന്നു.

ആധാർ, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ്, വൈകല്യം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, എട്ട് വർഷത്തിനുള്ളിൽ മുച്ചക്ര വാഹനം ലഭിച്ചിട്ടില്ല എന്ന ശിശുവികസന പദ്ധതി ഓഫീസറുടെ സാക്ഷ്യപത്രം, മുച്ചക്ര വാഹനം ഉപയോഗിക്കാൻ സാധിക്കുമെന്നുള്ള സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അതത് ഗ്രാമ പഞ്ചായത്തിൽ അപേക്ഷ നൽകണം.

പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ച് സമർപ്പിക്കുന്ന അപേക്ഷകരിൽ നിന്നാണ് പദ്ധതി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് കണ്ണൂർ ജില്ലാ സമൂഹ്യനീതി ഓഫീസറുടെ 04972 997 811, 8281 999 015 നമ്പറുകളിൽ ബന്ധപ്പെടുക. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക